വീണ്ടും എത്തും; ശബരിമല സന്ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിന്ദു

കണ്ണൂര്‍: ശബരിമലയില്‍ സന്ദര്‍ശനം നടത്തുക എന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് കൊയിലാണ്ടി സ്വദേശിനി ബിന്ദു.

പൊലീസ് സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലേക്ക് വീണ്ടും പോകുമെന്നും സുരക്ഷ നല്‍കാമെന്നുള്ള നേരത്തെയുള്ള ഉറപ്പില്‍ നിന്ന് പൊലീസ് പിന്മാറിയെന്നും ബിന്ദു പറഞ്ഞു.

എന്നാല്‍, സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ശബരിമല ദര്‍ശനത്തിനായി എത്തിയ ബിന്ദുവിന് പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോരേണ്ടി വന്നിരുന്നു. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്നും ബിന്ദു നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Top