ഭക്തരെ പേടിപ്പിച്ച് അകറ്റാന്‍ ശ്രമിക്കുന്നു; പൊലീസ് നടപടിക്കെതിരെ ശശികല രംഗത്ത്

ശബരിമല: സന്നിധാനത്ത് പൊലീസിന്റെ നടപടിക്കെതിരെ ശശികല രംഗത്ത്. പൊലീസ് നടപടി എന്തിന് വേണ്ടിയാണെന്ന് മനസിലാകുന്നില്ലെന്നാണ് ശശികല പറഞ്ഞത്.

ഭക്തരെ പേടിപ്പിച്ച് അകറ്റാന്‍ ശ്രമിക്കുകയാണെന്നും അസൗകര്യങ്ങള്‍ മൂടിവെക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശബരിമല ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ശശികല വ്യക്തമാക്കി.

Top