വീട്ടുപരിസരത്ത് ബോംബ് സ്ഫോടനം; പ്രതിയെ പിടികൂടുന്നത് വൈകുന്നു. . .

bomb attack

ആലക്കോട്: ആലക്കോട് നടുവില്‍ കിഴക്കേകവലയില്‍ വീട്ടുപരിസരത്ത് ബോംബ് സ്ഫോടനമുണ്ടായ സംഭവത്തില്‍ ആര്‍എസ്എസ് തളിപ്പറമ്പ് താലൂക്ക് കാര്യവാഹക് ഷിബു മുതിരമല ഒളിവില്‍ പോയി. പ്രതിയെ പിടികൂടുന്നതിന് പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തുകയാണ്.

ശനിയാഴ്ച ഉച്ചയോടെയാണ് ഷിബുവിന്റെ വീട്ടുപരിസരത്ത് സ്ഫോടനമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ അബദ്ധത്തില്‍ ബോംബില്‍ കയറി ചവിട്ടുകയായിരുന്നു. സംഭവത്തില്‍ ഷിബുവിന്റെ മകന്‍ ഗോകുല്‍, കൂട്ടുകാരന്‍ ഗജന്‍രാജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Top