തൃശൂരില്‍ വീട്ടില്‍ നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവര്‍ച്ച പോയി

robbery

തൃശൂര്‍: തൃശൂര്‍ മതിലകത്ത് വീട്ടില്‍ നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവര്‍ച്ച പോയി. മതിലകം പാലത്തിനു സമീപം മംഗലം പിള്ളി അബ്ദുള്‍ അസീസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നതായി പൊലീസ് പറയുന്നത്.

ശനിയാഴ്ച രാത്രിയിലായിരുന്നു മോഷണം നടന്നിരിക്കുന്നത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top