Police reshuffle; Controversy SP try to the position of law and order

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ച് പണിക്ക് കളമൊരുങ്ങിയിരിക്കെ തിരുവനന്തപുരം/കൊല്ലം റൂറല്‍ എസ്പി തസ്തിക പിടിക്കാന്‍ വിവാദ ഐപിഎസ് ഓഫീസറുടെ ഗൂഢനീക്കം.

ക്വാറി ഉടമകളുുമായി കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന് വേണ്ടിയാണ് അണിയറയില്‍ ചില കേന്ദ്രങ്ങള്‍ ചരട് വലിക്കുന്നത്.

ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള ഈ ഉദ്യോഗസ്ഥന് വേണ്ടി ക്വാറി ഉടമകളടക്കമുള്ളവരാണ് രംഗത്തുള്ളത്.

മുഖ്യമന്ത്രി പിണറായിയുടെ അടുത്ത് ഒരു ശുപാര്‍ശയും നടക്കില്ലയെന്ന് ഉറപ്പുള്ളതിനാല്‍ സിപിഎം നേതാക്കളില്‍ ചിലരെ സ്വാധീനിച്ച് പാര്‍ട്ടി താല്‍പര്യമായി മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് നീക്കം.

ഈ ഉദ്യോഗസ്ഥന്റെ ആര്‍എസ്എസ്-ബിജെപി ബന്ധം മുന്‍പ് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലടക്കം വാര്‍ത്തയായ സാഹചര്യത്തില്‍ ഈ ഉദ്യോഗസ്ഥന് വേണ്ടി സമീപിച്ച സുഹൃത്തിനെ പ്രമുഖ സിപിഎം നേതാവ് തിരിച്ചയച്ചതായാണ് അറിയുന്നത്.

ഒരു മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെ സ്വാധീനിച്ചാണ് ഒടുവില്‍ ഈ ലോബി ഇടപെടല്‍ നടത്തി വരുന്നതെന്നാണ് ലഭിക്കുന്നവിവരം.

ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന അനന്തകൃഷ്ണന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി സ്ഥലം മാറിപ്പോയ ഒഴിവില്‍ ക്രൈംബ്രാഞ്ച് എഡിജിപി തസ്തികയിലേക്ക് ഉടന്‍ നിയമനം നടക്കും. ഇതോടൊപ്പം കൊല്ലം റൂറല്‍ എസ്പി അടക്കം ചില ജില്ലകളിലും സ്ഥലം മാറ്റം നടക്കുമെന്നാണ് സൂചന. ഇത് ലക്ഷ്യമിട്ടാണ് വിവാദ ഐപിഎസുകാരന്റെ കരുനീക്കം.

Top