വനംവകുപ്പിന്റെ ഔട്ട്‌പോസ്റ്റുകള്‍ മാവോയിസ്റ്റുകള്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

പാലക്കാട്: അട്ടപ്പാടിയില്‍ വനംവകുപ്പിന്റെ ഔട്ട്‌പോസ്റ്റുകള്‍ മാവോയിസ്റ്റുകള്‍ കത്തിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

2015 നവംബറില്‍ മുക്കാലി ഉള്‍ക്കാട്ടിലെ ആനവായ്, തുടിക്കി മേഖലകളിലെ ഔട്ട്‌പോസ്റ്റുകള്‍ കത്തിക്കുന്ന ദൃശ്യങ്ങളാണു പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കൊല്ലപ്പെട്ട മണിവാസകത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഔട്ട്‌പോസ്റ്റുകള്‍ കത്തിച്ചതെന്നും പോലീസ് പറയുന്നു.

അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ലാപ്‌ടോപ്പില്‍നിന്നു കണ്ടെത്തിയവയാണ് ഈ ദൃശ്യങ്ങളെന്ന് പോലീസ് വ്യക്തമാക്കി.

Top