മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം: വഫ ഫിറോസിനെതിരെയും കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്നതിന്റെ പേരില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തതിന് പിന്നാലെ കൂട്ടുകാരി വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് പോലീസ് കേസെടുത്തത്.

ഐ.പി.സി 184, 188 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വഫ ഫിറോസിനെ ജാമ്യത്തില്‍ വിട്ടു.

നേരത്തെ വഫയുടെയും ശ്രീറാം വെങ്കിട്ടരാമന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം. അപകടം നടക്കുന്ന സന്ദര്‍ഭത്തില്‍ ശ്രീറാമിനൊപ്പം വഫയുമുണ്ടായിരുന്നു. അപകടത്തില്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം.ബഷീര്‍ മരണപ്പെട്ടത്.

Top