പൊലീസ് റിക്രൂട്ട്‌മെന്റ്: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ മുറിയില്‍ വൈദ്യപരിശോധന

police recruitment

മുംബൈ: പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും വൈദ്യപരിശോധന നടത്തിയത് ഒരേ മുറിയില്‍. കഴിഞ്ഞ ദിവസം മധ്യപ്രദേശിലാണ് വിവാദ സംഭവം അരങ്ങേറിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മുറികള്‍ ഒരുക്കാതെയാണ് മധ്യപ്രദേശിലെ ജില്ലാ ആശുപത്രിയില്‍ അധികൃതര്‍ പരിശോധനകള്‍ നടത്തിയത്. സ്ത്രീകള്‍ക്കായി വനിതാ ഡോക്ടറെയും അധികൃതര്‍ നിയോഗിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള ആരോഗ്യ പരിശോധനയ്‌ക്കെത്തിയ ദളിത് ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ ജാതിപ്പേരെഴുതിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീ പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ മുറിയില്‍ വൈദ്യപരിശോധന നടത്തി വിവാദം സൃഷ്ടിച്ചിരിക്കുന്നത്.

Top