ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകം വാക്കുതര്‍ക്കത്തിനിടെയെന്ന് സൂചന

murder

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവാവ് കൊല്ലപ്പെട്ടത് മദ്യ ലഹരില്‍ ഉണ്ടായ വാക്ക് തര്‍ക്കം മൂലമാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആറയൂരില്‍ ബിനുവിന്റെ മൃതദേഹമാണ് വീടിന് പുറകിലായി ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ബിനുവിനെ നാല് ദിവമായി കാണാനില്ലായിരുന്നു.

ബിനുവിന്റെ വീട്ടില്‍ അടിപിടി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പാറശ്ശാല പൊലീസ് അറിയിച്ചു.

Top