കേരളത്തിലെ പൊലീസ് കുത്തഴിഞ്ഞ പുസ്തകം; വിമര്‍ശനവുമായി ചെന്നിത്തല

chennithala

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പൊലീസ് കുത്തഴിഞ്ഞ പുസ്തകമാണെന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു. കൊലപാതകങ്ങളും പിടിച്ചുപറിയും മോഷണവും സംസ്ഥാനത്ത് വ്യാപകമാണെന്നും സിഐ തലത്തില്‍ വരുത്തിയ മാറ്റം പൊലീസ് സംവിധാനത്തെ ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെവിന്‍ വധക്കേസ് പ്രതികള്‍ക്ക് കോണ്‍ഗ്രസ്സുമായി യാതൊരു ബന്ധവും ഇല്ല, കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും കേസില്‍ പ്രതിയുമായ ചാക്കോ സിപിഐഎമ്മുകാരനാണ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top