Police Raids In 5 States To Find Students Accused Of Anti-India Slogans In JNU

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അഞ്ച് സംസ്ഥാനങ്ങളില്‍ പൊലീസ് റെയ്ഡ്. ഡല്‍ഹിയ്ക്ക് പുറമെ മഹാരാഷ്ട്ര, ജമ്മു കാശ്മീര്‍, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തിരച്ചില്‍ നടത്തുന്നത്.

ഇവരാണ് ഫെബ്രുവരി 9ന് അഫ്‌സല്‍ ഗുരു അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയതെന്നാണ് പൊലീസിന്റെ ആരോപണം. ഉമര്‍ ഖാലിദ് അടക്കമുള്ള ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാക്കളെയാണ് പൊലീസ് തിരയുന്നത്. സര്‍വകലാശാല ഹോസ്റ്റലുകളില്‍ പൊലീസ് നടത്തിയ റെയ്ഡ് വലിയ വിവാദത്തിനും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

Top