Police raided the headquarters of Kozhikode : Peace School International

കോഴിക്കോട്: പീസ് സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് പൊലീസ് റെയ്ഡ്. നിരവധി രേഖകള്‍ പിടിച്ചെടുത്തു. അതേസമയം, സ്‌കൂളിന്റെ എംഡി എം.എം. അക്ബര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

പീസ് എഡ്യുക്കേഷണല്‍ ഫൗണ്ടേഷന്റെ എല്ലാ സ്‌കൂളുകളിലും മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങളാണ് പഠിപ്പിക്കുന്നതെന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് റെയ്ഡ് നടന്നത്.

കേസുമായി ബന്ധപ്പെട്ട് പുസ്തകത്തിന്റെ പ്രസാദകരായ മൂന്നുപേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Top