ലയണല്‍ മെസ്സിയുടെ വിവാഹം നടക്കുന്ന ഹോട്ടലില്‍ പൊലീസ് -ടാക്‌സ് റെയ്ഡ്‌

റൊസാരിയോ: ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ വിവാഹം നടക്കുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ്. പൊലീസ്, ടാക്‌സ് ഇന്‍സ്‌പെക്ടര്‍മാരാണ് റെയ്ഡ് നടത്തിയത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. എന്നാല്‍ വിവാഹച്ചടങ്ങുമായി റെയ്ഡിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച റൊസാരിയോയിലെ ആഡംബര ഹോട്ടലിലാണ് മെസ്സിയും കാമുകി അന്‍േറാണെല്ല റോകുസോയും തമ്മിലുള്ള വിവാഹം നടക്കുന്നത്.

Top