police-raid-in-nadhir’s-house

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച നദീറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. മാവോയിസ്റ്റ് ബന്ധം സംശയിച്ചാണ് ബാലുശേരിയിലെ വീട്ടിലെ റെയ്ഡ്.

ആദിവാസികളെ ഭീഷണിപ്പെടുത്തിയതിന് നദീറിനെതിരെ യുഎപിഎ കേസുണ്ട്.

2016 മാര്‍ച്ചില്‍ നദീര്‍ ഉള്‍പ്പെടെ ആറംഗ സംഘം കാടുകയറിയെന്നും അവിടെ ആദിവാസികളെ ആയുധം കാണിച്ച് ഭിഷണിപ്പെടുത്തിയെന്നും കാട്ടുതീ എന്ന പുസ്തകം വിതരണം ചെയ്‌തെന്നുമാണ് ഇയാള്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ള കുറ്റം.

Top