നടിയെ ആക്രമിച്ച കേസിൽ ഗണേഷ് കുമാറിന്റെ ഓഫീസിൽ പൊലീസ് റെയ്ഡ്

കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ പോലീസ് റെയ്ഡ് നടന്നു. ബേക്കൽ പോലീസിന്റെ നിർദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസാണ് റെയ്ഡ് നടത്തുന്നത്.ഗണേഷ് കുമാറിന്റെ ഓഫീസിലാണ് പ്രദീപ് കുമാർ സാധാരണ താമസിക്കുന്നത്. അതിനാലാണ് ഓഫീസിൽ പരിശോധന നടന്നത്.

കേസിലെ സുപ്രധാനമായ തെളിവുകൾ പ്രദീപിന്റെ മൊബൈൽ ഫോണിലാണുള്ളതെന്നാണ് കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പോലീസ് പറഞ്ഞത്. ഈ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയയാണ് റെയ്ഡ് ആരംഭിച്ചത്. എന്നാൽ ഈ സമയം കെ.ബി. ഗണേഷ് കുമാർ എംഎൽഎ ഓഫീസിലുണ്ടായിരുന്നില്ല.

Top