ബാംഗ്ലൂരുവില്‍ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പൊലീസ് റെയ്ഡ്, 37 പേര്‍ അറസ്റ്റില്‍

ബാംഗളൂരു: ബാംഗളൂരുവില്‍ ‘ലഹരിമരുന്ന്’ പാര്‍ട്ടിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 37 പേര്‍ അറസ്റ്റില്‍. ആനേക്കലില്‍ വനാതിര്‍ത്തിയിലുള്ള റിസോര്‍ട്ടിലാണ് ലഹരി മരുന്ന് പാര്‍ട്ടി നടന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.

പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ചു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. രാത്രി കര്‍ഫ്യൂ ലംഘനത്തിനും കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. റിസോര്‍ട്ടിലേക്ക് പൊലീസ് എത്തിയതോടെ ചിലര്‍ വനത്തിലേക്ക് കടന്നുകളഞ്ഞു. ഇവിടെ നിന്ന് 17 ബൈക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

പാര്‍ട്ടിയിലേക്ക് ഗോവയില്‍ നിന്നുള്ള മോഡലുകളെ കൊണ്ടുവന്നിരുന്നു. ഇവരും സംഘാടകരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും, തുടര്‍ന്ന് ഒരു മോഡലാണ് പാര്‍ട്ടി സംബന്ധിച്ച് പൊലീസിന് വിവരം നല്‍കിയതെന്നുമാണ് സൂചന.

Top