ജെഎന്‍യു സംഭവം; അക്രമികളെ പിടികൂടാന്‍ പത്രപരസ്യം നല്‍കി ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖംമൂടി ധാരികള്‍ അക്രമം നടത്തിയിട്ട് മൂന്ന് ദിവസമായിട്ടും ഡല്‍ഹി പൊലീസിന് ഇതുവരെ ഒരാളെ പോലും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ജെഎന്‍യു സംഭവത്തിലെ അക്രമികളെ പിടികൂടാന്‍ പത്രപരസ്യം നല്‍കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്.

ജെഎന്‍യു സംഭവത്തില്‍ പേരിനൊരു എഫ്‌ഐആര്‍ ഇട്ടതൊഴിച്ചാല്‍ മറ്റൊരു നടപടിയും ഡല്‍ഹി പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമാകാത്ത സാഹചര്യത്തിലാണ് മൊബൈല്‍ ദൃശ്യങ്ങള്‍ തേടി പൊതു ജനങ്ങളെ പൊലീസ് സമീപിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നല്‍കിയ പരസ്യത്തില്‍ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവര്‍ കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തഹിന്ദു രക്ഷാദള്‍ നേതാവ് പിങ്കിയെ ചൗധരിയെ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞിട്ടും കസ്റ്റഡിയിലെടുത്തിട്ടില്ല എന്നതും ഡല്‍ഹി പൊലീസിന്റെ നിരുത്തരവാദിത്വപരമായ കൃത്വനിര്‍ഹണത്തെ ചൂണ്ടികാട്ടുന്നതാണ്.

അതിനിടെ ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിനെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് വിളിപ്പിച്ചിട്ടുണ്ട്.

Top