പിഎസ്‌സി തട്ടിപ്പ്; പ്രതികളെ മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ തട്ടിപ്പിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും മൂന്ന് ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ രണ്ടു പേരും യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്നു.

പരീക്ഷാ തട്ടിപ്പ് കേസില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ക്രെംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്.

പരീക്ഷാ തട്ടിപ്പ് കേസിലെ ഒന്നും മൂന്നും പ്രതികളാണ് ശിവരഞ്ജിത്തും നസീമും. പ്രതികള്‍ പരീക്ഷാ ഹാളില്‍ ഉപയോഗിച്ച ഇലക്ട്രോണിക് സാധനങ്ങള്‍ പരിശോധിക്കുവാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

Top