നാല് യുവതികള്‍ ശബരിമലയ്ക്കു വരുമെന്ന് സൂചന; പൊലീസ് സുരക്ഷ ശക്തമാക്കി

SABARIMALA-POLICE

കോട്ടയം: തമിഴ്‌നാട്ടില്‍ നിന്ന് നാല് യുവതികള്‍ ശബരിമലയ്ക്കു വരുമെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി.

കോട്ടയത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യുവതികള്‍ എരുമേലി വഴി ശബരിമലയ്ക്കു എത്തുമെന്നാണ് പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലും എരുമേലിയിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുവതികള്‍ എത്തിയാല്‍ തടയുന്നതടക്കമുള്ള സമരങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍, എരുമേലി എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിക്കുകയും ചെയ്തു. യുവതികള്‍ എത്തുന്ന വിവരമറിഞ്ഞ് തടയാന്‍ വിശ്വാസികളും പല മേഖലകളിലായി എത്തിയിട്ടുണ്ട്.

Top