സ്വപ്ന സുരേഷിന്റെ വ്യാജസര്‍ട്ടിഫിക്കറ്റില്‍ അന്വേഷണം തുടങ്ങി

കൊച്ചി: സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ അന്വേഷണം തുടങ്ങി പൊലീസ്. വ്യാജ സര്‍ട്ടിഫിക്കേറ്റിന്റെ തുടരന്വേഷണത്തിനായി പൊലീസ് മഹാരാഷ്ട്രയിലേക്ക് പോകും. സ്വപ്ന ബിരുദം നേടിയെന്ന് പറയുന്ന മഹാരാഷ്ട്രയിലെ അംബേദ്കര്‍ സര്‍വകലാശാലയില്‍ നേരിട്ട് പോയി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം.

അതേസമയം നിയമനവും വിദ്യാഭ്യാസയോഗ്യതയും സംബന്ധിച്ച് സ്വപ്നയുടെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായിട്ടും ശിവശങ്കറിനെതിരെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

 

 

Top