അശ്ലീലചുവയോടെ സംസാരിച്ചു; യുവതിയുടെ പരാതിയില്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

കല്‍പ്പറ്റ: അശ്ലീലചുവയോടെ ഫോണില്‍ സംസാരിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത.

പൊലീസ് കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ വിനായകന്‍ തന്നോട് സംസാരിച്ചെന്നു യുവതി മൊഴിയില്‍ പറയുന്നു. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കുകയും ചെയ്തു.

ഒരു പരിപാടിക്ക് ക്ഷണിക്കുന്നതിന് വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്. കല്‍പ്പറ്റ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Top