പൊലീസിനെ ജാതി-മത പേര് പറഞ്ഞ് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കുന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയോടുള്ള അസഹിഷ്ണുതയാണ് പൊലീസിനെതിരെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളില്‍ നിന്ന് മനസിലാക്കാനാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നാളുകളായി പൊലീസിനെ തന്നെ ചേരിതിരിക്കാനാകുമോ എന്നവര്‍ നോക്കുകയാണ്. പൊലീസിനെ ഇന്ന മതത്തില്‍ പെട്ടവര്‍, ഇന്ന ജാതിയില്‍ പെട്ടവര്‍ എന്ന തരത്തില്‍ വേര്‍തിരിക്കാന്‍ നോക്കുകയാണ്. അത് പൊലീസിനെ നിര്‍വീര്യമാക്കാനുള്ള നടപടിയാണ്. പൊലീസിന് ഒറ്റ മതവും ജാതിയുമേയുള്ളു. പൊലീസിന്റെ മതവും ജാതിയും പൊലീസ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top