സ്വകാര്യബസില്‍ നിന്ന് ഇറക്കി വിട്ട രോഗി മരിച്ചു; പൊലീസ് കേസെടുത്തു

died

മുവാറ്റുപുഴ: മുവാറ്റുപുഴയില്‍ സ്വകാര്യബസില്‍ നിന്ന് ഇറക്കി വിട്ട രോഗി മരിച്ചു. ബസില്‍ കുഴഞ്ഞു വീണ രോഗിയ്ക്ക് ചികിത്സ നല്‍കിയിരുന്നില്ല. കുഴഞ്ഞു വീണ രോഗിയെ അഞ്ച് കിലോമീറ്ററിന് ശേഷമാണ് ഇറക്കി വിട്ടത്.

മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ (68 ) ആണ് മരിച്ചത്. സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു വീഴുകയും അത് പരിഗണിക്കാതെ 5 കിലോമീറ്റര്‍ അപ്പുറത്തുള്ള ഞാറക്കാട് എന്ന സ്ഥലത്ത് സേവ്യറിനെ ബസ് ജീവനക്കാര്‍ വിലച്ചിഴച്ച് ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി.

ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ നേരത്തെ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്ത തുടര്‍ന്ന് ബസ് ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Top