പത്തനംതിട്ടയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി

dyfi11

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്.

പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.

കൂടുതല്‍ പൊലീസും നേതാക്കളും എത്തിയതോടെയാണ് രംഗം ശാന്തമായത്. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പത്തനംതിട്ടയിലെ നന്നുവക്കാടുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും മലയാലപ്പുഴയിലെ ആര്‍. എസ്.എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനിടെ ഇന്നലെ വൈകിട്ട് നഗരത്തിലെ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപം ഒരു സംഘം ആര്‍. എസ്.എസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായെത്തി ഡി.വൈ.എഫ് ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു.

Top