തിരുവാഭരണത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് പന്തളം കൊട്ടാരം ; കൂടുതല്‍ സുരക്ഷ നല്‍കാമെന്ന് കളക്ടര്‍

പത്തനംതിട്ട : തിരുവാഭരണത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് പന്തളം കൊട്ടാരം. തിരുവാഭരണം കൈവശപ്പെടുത്തുമെന്ന് ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നുവെന്നും മകരവിളക്കിന് കൊണ്ടുപോകുമ്പോള്‍ തിരുവാഭരണം തട്ടിയെടുക്കുമെന്നാണ് ഭീഷണിയെന്നും പന്തളം കൊട്ടാരം പറഞ്ഞു. തിരുവാഭരണം കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുന്നത് വരെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു.

അതേസമയം പന്തളം കൊട്ടാരം അധികൃതര്‍ ആവശ്യപ്പെട്ടാല്‍ തിരുവാഭരണത്തിന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ തയാറാണെന്ന് പത്തനംതിട്ട ജില്ലകളക്ടര്‍ പി.ബി.നൂഹ്. ഇതുവരെ കൊട്ടാരത്തിന്റെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ ഒരാവശ്യവും ഉണ്ടായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.

Top