പഞ്ചാബില്‍ നിന്നും രണ്ട് പാക്കിസ്ഥാനി പൗരന്മാരെ പൊലീസ് പിടികൂടി

arrest

അമൃത്സര്‍: പഞ്ചാബിലെ ഫിറോസിപുര്‍ സെക്ടറില്‍ നിന്നും രണ്ട് പാക്കിസ്ഥാനി പൗരന്മാരെ പൊലീസ് പിടികൂടി.

അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്ന സിറാജ് അഹമ്മദ്, മുംതാസ് ഖാന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

4,700 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് പാക്കിസ്ഥാന്‍ സൈനികരുടെ തിരിച്ചറിയല്‍ കാര്‍ഡുകളും നാല് ഫോട്ടോകളും ഇവരില്‍ നിന്നും അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതര്‍ അറയിച്ചു.

Top