ഉന്നത ഉദ്യോഗസ്ഥരെ ഡിജിപി അഭിനന്ദിക്കുന്നു; പൊലീസ് സംഘടനകളില്‍ അമര്‍ഷം

Floods in Kerala

തിരുവനന്തപുരം:കേരളത്തിലെ പ്രളയസമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ 42 ഉന്നത ഉദ്യോഗസ്ഥരെ മാത്രം ഡിജിപി പ്രത്യേകം അഭിനന്ദിക്കുന്നതില്‍ പൊലീസ് സംഘടനകള്‍ക്ക് അമര്‍ഷം. ദാസ്യപ്പണി വിവാദത്തില്‍പ്പെട്ട എഡിജിപി സുധേഷ്‌ കുമാര്‍, ഡെപ്യൂട്ടി കമാന്‍ഡന്റ് പിവി രാജു എന്നിവരും പട്ടികയിലുണ്ട്.

ഡിജിപിയ്‌ക്കെതിരെ പൊലീസ് സംഘടനകള്‍ അമര്‍ഷവുമായി രംഗത്തെത്തിയിരിക്കുകയാണ്. നിരവധി പൊലീസുകാരാണ് രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരെ മാത്രം ആദരിക്കുന്നതില്‍ വലിയ വിവാദമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.

ഇന്ന് വൈകീട്ട്‌ വിവിധ സേനാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിക്കുന്ന ചടങ്ങ് നടക്കും. സര്‍ക്കാരിന്റെ പ്രത്യേക ഫലകവും ഈ ചടങ്ങില്‍ നല്‍കും. ഇതിന് ശേഷമാണ് ഡിജിപി ഉന്നത ഉദ്യോഗസ്ഥരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടുള്ള പ്രത്യേക ചടങ്ങ് തീരുമാനിച്ചിരിക്കുന്നത്. ദുരന്തനിവാരണത്തില്‍ പങ്കെടുത്ത ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഇന്ന് അഭിനന്ദിച്ചിരുന്നു.

Top