ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഇനി സൗജന്യ മെസ് സൗകര്യമില്ല

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിര്‍ത്തലാക്കി. കൊവിഡിനെ തുടര്‍ന്ന് ദേവസ്വം സബ്സിഡി നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, മണിയാര്‍ എന്നിവിടങ്ങളിലുണ്ടായിരുന്ന സൗജന്യ ഭക്ഷണശാല സംവിധാനമാണ് നിര്‍ത്തലാക്കിയത്. ഇതോടെ ഭക്ഷണത്തിനുള്ള തുക സേനാംഗങ്ങള്‍ തന്നെ നല്‍കേണ്ടി വരും. അതേസമയം 2011 മുതല്‍ 2019 വരെ സര്‍ക്കാര്‍ നേരിട്ടാണ് പോലീസ് മെസിനുള്ള സബ്സിഡി നല്‍കി വന്നിരുന്നത്.

2011ല്‍ ആദ്യമായി ഇത് അനുവദിച്ചപ്പോള്‍ 85 ലക്ഷം രൂപയായിരുന്നു സബ്സിഡി. 2019 ല്‍ ഇത് ഒരു കോടിയിലധകമായി ഉയര്‍ത്തിയിരുന്നു.

Top