മാസ്‌ക് വെക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനം; പ്രതി പിടിയില്‍

ഇടുക്കി: പരിശോധനയ്ക്കിടെ മാസ്‌ക് വയ്ക്കാത്തത് ചോദ്യം ചെയ്ത സിഐക്കും പൊലീസ് ഉദ്യോഗസ്ഥനും മര്‍ദ്ദനം. കോവില്‍ക്കടവ് ഭാഗത്ത് പരിശോധനക്കിടെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.

പ്രതിയായ കോവില്‍കടവ് സ്വദേശി സുലൈമാനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മാസ്‌ക് വയ്ക്കാത്തതിനെ തുടര്‍ന്ന് സുലൈമാനെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ന്ന് അടുത്തെത്തി കാര്യം തിരിക്കിയ സിഐ രതീഷിനെ സുലൈമാന്‍ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് ആദ്യം തലക്കടിച്ചു. അത് തടയാനെത്തിയ സിപിഒ അജീഷ് പോളിനെയും കല്ലുകൊണ്ട് തലയില്‍ മര്‍ദ്ദിച്ചു.

പ്രതിയെ മറ്റുള്ള പൊലീസുകാര്‍ ചേര്‍ന്ന് കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച് നിയമനടപടിക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

സാരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ മറയൂര്‍ സിഎച്ച്‌സിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി.

 

Top