തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

suspened

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടു റോഡിലിട്ട് മര്‍ദ്ദിച്ച പൊലീസുകാരനു സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണു നടപടി. എഎസ്പി ക്യാന്പിലെ ശരത്തിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ശരത്, വിനയചന്ദ്രന്‍ എന്നീ പൊലീസുകാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു അന്നത്തെ മര്‍ദ്ദനം.

Top