17കാരിക്ക് നേരെ ലൈംഗിക അതിക്രമം; പൊലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ

തൃശൂർ: സ്വകാര്യ ബസ്സിൽ 17കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ റിമാൻഡിൽ. തൃശ്ശൂർ പുല്ലൂർ സ്വദേശി രതീഷാണ് റിമാൻഡിലായത്. തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുന്ന ബസ്സിലായിരുന്നു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. തൃശ്ശൂർ പോക്സോ കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്.

Top