കൊച്ചിയിൽ പൊലീസുദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : കളമശ്ശേരിയിലെ വീട്ടില്‍ പൊലീസുദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തുവന്ന സിവില്‍ പൊലീസ് ഓഫീസര്‍ ജയിന്‍ പി കെയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കളമശ്ശേരി എച്ച്എംടി കോളനിയിലെ വീട്ടില്‍ ബോധരഹിതനായി കാണപ്പെടുകയായിരുന്നു.

മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ആത്മഹത്യയാണോ എന്ന് പരിശോധിച്ച് വരികയാണെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.

Top