ശബരിമല: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം എംഎസ്പി ക്യാംപിലെ പൊലീസുകാരനായ കോഴിക്കോട് സ്വദേശി ബിജുവാണ് മരിച്ചത്.

സന്നിധാനത്തെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് മരിച്ചത്.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് നടതുറക്കുക.

വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തി പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുന്ന തീര്‍ത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്‌മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും.

Top