കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അടൂർ : കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷമീറിനെയാണ് (39) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട – തിരുവനന്തപുരം റൂട്ടിലെ കെഎസ്ആർടിസി ബസിലാണ് സംഭവം.

ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. പത്തനംതിട്ടയില്‍ നിന്ന് അടൂരിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മുന്നിലെ സീറ്റിലിരുന്ന യുവതിയെ ഷെമീര്‍ കടന്നു പിടിച്ചുവെന്നാണ് കേസ്. താഴെ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ അറിയാതെ യുവതിയുടെ ശരീരത്ത് സ്പര്‍ശിച്ചുവെന്നാണ് ഷെമീറിന്റെ വാദം.

ഇതേ ബസില്‍ ഉണ്ടായിരുന്ന യുവതിയുടെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് ഷെമീറിനെ കൈയേറ്റം ചെയ്തതായും പറയുന്നു. യുവതിയുടെ മൊഴിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഷെമീറിനെ അറസ്റ്റ് ചെയ്തു.

Top