പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്; പോകുമെന്ന് രാഹുല്‍

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പ ധര്‍മ സേന പ്രസിഡന്റും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വറിനെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പൊലീസ്. രാഹുലിനെ പൊലീസ് നിലയ്ക്കലില്‍ തടഞ്ഞു. വേണ്ടി വന്നാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചു.

റാന്നി കോടതി ഉത്തരവ് അനുസരിച്ച് പമ്പയില്‍ പോയി ഒപ്പിടണമെന്നാണ് പറഞ്ഞിരിക്കുന്നതെന്ന് രാഹുല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്ന് പറഞ്ഞിട്ടില്ല. ഭക്തര്‍ക്ക് ഭീതിയുണ്ടാക്കുകയാണ് പൊലീസ് ചെയ്യുന്നത്. മനുഷ്യാവകാശ ലംഘനമാണിത്. പൊലീസ് രാജാണിതെന്ന് ചിലരെങ്കിലും സംശയിക്കുന്നതില്‍ തെറ്റില്ല. ഇതിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും രാഹുല്‍ പറഞ്ഞു.

Top