ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ പൊലീസുകാരനെതിരെ മൊഴി നല്‍കി

നെയ്യാറ്റിന്‍കര:പൊലീസുകാരനെതിരെ മൊഴി നല്‍കി ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍. നെയ്യാറ്റിന്‍കര സ്വദേശി രാജനാണ് പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്. സ്ഥലമൊഴിപ്പിക്കാന്‍ പൊലീസ് എത്തിയപ്പോഴായിരുന്നു രാജന്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

പെട്രോളൊഴിച്ചപ്പോള്‍ ലൈറ്റര്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. പൊലീസുകാരന്റെ അതിക്രമമാണ് അപകടം സംഭവിക്കാന്‍ കാരണമെന്നാണ് മൊഴി.

അതേസമയം, പൊലീസുകാരന്‍ ലൈറ്റര്‍ പ്രകേപനകരമായി കൈക്കലാക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ രാജന്റെ ഭാര്യ അമ്പിളിക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

Top