78 സ്ത്രീകളെ കൊന്നു കുഴിച്ചുമൂടിയത് ഒരു പൊലീസ് ഓഫീസര്‍ !

crime

സൈബീരിയ : 8 വര്‍ഷത്തിനുള്ളില്‍ 56 കാരന്‍ കൊന്നു കുഴിച്ചു മൂടിയത് 78 സ്ത്രീകളെ. മുന്‍ റഷ്യന്‍ പൊലീസുകാരന്‍ മിഖായേല്‍ പോപ്‌കോവിന്റെ ക്രൂരതയ്ക്കാണ് 78 സ്ത്രീകള്‍ ഇരയായത്. നിലവില്‍ 22 സ്ത്രീകളെ കൊന്നതിന്റെ പേരില്‍ ജീവപര്യന്തം അനുഭവിക്കവെയാണ് ഇത്തരം ഒരു കേസ് വന്നിരിക്കുന്നത്. ഇതോടെ റഷ്യയിലെ ഏറ്റവും പ്രസിദ്ധനായ സീരിയല്‍ കില്ലറായി മാറിയിരിക്കുകയാണ് മിഖായേല്‍ പോപ്‌കോവ്.

1992നും 2007നും ഇടക്ക് 56 മനുഷ്യരെ കൊന്ന കുറ്റവാളിയാണ് മുന്‍പോലീസ് ഉദ്യോഗസ്ഥനായ മിഖായേലെന്ന് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. മനുഷ്യരെ കൊല്ലാന്‍ രോഗാതുരമായ അഭിനിവേശമുള്ള കുറ്റവാളിയാണ് ഇദ്ദേഹം, പത്തോളം ഇരകളെ പീഡിപ്പിച്ചിട്ടുമുണ്ട്, അഭിഭാഷകന്‍ ചൂണ്ടികാട്ടി.

ഭാര്യയ്ക്ക് മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന ഇയാളുടെ സംശയമാണ് പിന്നീട് സ്ത്രീകളെ കൊല്ലുന്ന രീതിയിലേക്ക് മാറിയത്. ഭാര്യയും പൊലീസില്‍ തന്നെയാണ് ജോലിചെയ്യുന്നത്. ഇയാളില്‍ നിന്നും രക്ഷപ്പെടുന്ന ഇരകളില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ സമാനമായ ചില സൂചനകള്‍ പൊലീസിന് തെളിവായി ലഭിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്.

പൊലീസുകാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഓഫ് റോഡ് വാഹനത്തിന്റെ പാടുകള്‍ കുറ്റകൃത്യം നടന്നിടത്തു നിന്നും പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ് ഉണ്ടായത്. അര്‍ധരാത്രി ജോലിയിലല്ലാത്ത സമയത്ത് പൊലീസ് കാറില്‍ യാത്ര ഓഫര്‍ ചെയ്താണ് ഇദ്ദേഹം ആളുകളെ കൊല്ലുന്നത്. കത്തിയും കോടാലിയും പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കുന്നതും ഇയാളുടെ രീതിയായിരുന്നു.

റഷ്യയിലെ ഒരുപാട് പ്രസിദ്ധരായ കൊള്ളക്കാരുടെ കൊലപാതങ്ങളേക്കാള്‍ കൂടുതലാണിത്. 2007ലെ ‘ചെസ്‌ബോര്‍ഡ് കില്ലര്‍’ എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ പിചുഷ്‌കിന്‍ ജീവപര്യന്തം അനുഭവിച്ചത് 48 ആളുകളെ കൊന്നിട്ടായിരുന്നു.

Top