കോവളത്ത് മദ്യലഹരിയിലായിരുന്ന സംഘങ്ങള്‍ ഏറ്റുമുട്ടി ; ഒരാള്‍ക്ക് കുത്തേറ്റു

case

വിഴിഞ്ഞം: കോവളത്ത് മദ്യലഹരിയിലായിരുന്ന സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോവളം നീലകണ്ഠ കോളനിയില്‍ അഭിലാഷ് (32)നാണ് കുത്തേറ്റത്. കത്തികൊണ്ട് നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോവളം പാലസ് ജംഗഷനിലായിരുന്നു സംഭവം. കൂട്ടം ചേര്‍ന്ന് മദ്യപിച്ച ശേഷം സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നുവെന്ന് കോവളം പൊലീസ് അറിയിച്ചു. യുവാവ് അപകടനില തരണം ചെയ്തതായും പൊലീസ് വ്യക്തമാക്കി. ഒളിവില്‍ പോയവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി എസ്‌ഐ അജിത്കുമാര്‍ അറിയിച്ചു.Related posts

Back to top