വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; പ്രതികളായ ദമ്പതികള്‍ പിടിയില്‍

arrest

കൊച്ചി: കൊച്ചി ഏരൂരില്‍ വൃദ്ധയെ തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികളായ ദമ്പതികളെ പൊലീസ് പിടികൂടി. എബിന്‍, മഞ്ജുഷ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ എന്ന വ്യാജേന വീട്ടിലെത്തിയ ദമ്പതികള്‍ വൃദ്ധയുടെ തലയ്ക്കടിച്ചായിരുന്നു സ്വര്‍ണം കവര്‍ന്നത്. ആറര പവന്‍ സ്വര്‍ണം മോഷ്ടിച്ച ഇവരെ ഹില്‍ പാലസ് പൊലീസാണ് പിടികൂടിയത്. പ്രതികളെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. എണ്‍പത് വയസുകാരിയായ വൃദ്ധയെയാണ് തലയ്ക്കടിച്ച് സ്വര്‍ണം കവര്‍ന്നത്.

Top