വനിതാ പൊലീസിന്റെ കൊലപാതകം ; അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

ആലുവ: വനിതാ പൊലീസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍. കിഡ്നിയുടെ പ്രവര്‍ത്തനം തകരാറിലാവുകയും രക്ത സമ്മര്‍ദം ഗണ്യമായി കുറയുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ വനിത സിപിഒ സൗമ്യയെ കൊലപ്പെടുത്തുനതിനിടെ 60 ശതമാനത്തിലധികം പൊള്ളലേറ്റ ആലുവ ട്രാഫിക് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍
അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം ഗണ്യമായി കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയെങ്കിലും അജാസിന്റ ആരോഗ്യനില മോശമായതിനാല്‍ മൊഴി പൂര്‍ണ്ണമായി രേഖപെടുത്താന്‍ സാധിച്ചിരുന്നില്ല.

Top