ആന്ധ്രപ്രദേശില്‍ നിന്നും 1.90 കോടി രൂപ പിടികൂടി; പൊലീസ് അന്വേഷണം ആരംഭിച്ചു

കൃഷ്ണ: ആന്ധ്രപ്രദേശില്‍ നിന്നും 1.90 കോടി രൂപ പിടികൂടി. ആന്ധ്ര പൊലീസാണ് പണം പിടികൂടിയത്. ലോറിയില്‍ കടത്താന്‍ ശ്രമിച്ച പണമാണ് പിടിച്ചെടുത്തത്.

ലോറി ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Top