കനത്ത പൊലീസ് സുരക്ഷയില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു

mittayi-theruv

കോഴിക്കോട്: മിഠായിത്തെരുവില്‍ ഇന്ന് കടകള്‍ തുറന്നു തുടങ്ങി. രാവിലെ ഒമ്പത് മണിയോടെത്തന്നെ പല കടകളും തുറന്നു. പണിമുടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്നും മിഠായിത്തെരുവിലെ വ്യാപാരികള്‍ വ്യക്തമാക്കി.

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വലിയ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. അതുകൊണ്ട് തന്നെ കനത്ത പൊലീസ് സുരക്ഷയിലാണ് മിഠായിത്തെരുവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്ട് മേലേ പാളയം, വലിയങ്ങാടി എന്നീ വ്യാപാരകേന്ദ്രങ്ങളിലും പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top