തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് 6 റിമാന്‍ഡ് തടവുകാര്‍ രക്ഷപെട്ടു

തൃശ്ശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഏഴ് അന്തേവാസികള്‍ രക്ഷപെട്ടു. തന്‍സീര്‍, വിജയന്‍,നിഖില്‍,വിഷ്ണു, കണ്ണന്‍, വിപിന്‍, രാഹുല്‍ എന്നിവരാണ് രക്ഷപ്പെട്ടത്.

ഭക്ഷണം കഴിക്കാനായി പുറത്തിറക്കവേ ജീവനക്കാരായ പൊലീസുകാരനേയും രണ്ട് ഡ്യൂട്ടി നേഴ്സുമാരേയും ആക്രമിച്ച ശേഷം തടവുകാര്‍ പൊലീസുകാരന്റെ സ്വര്‍ണമാലയും വാച്ചും കവര്‍ന്നാണ് രക്ഷപെട്ടത്. രക്ഷപെട്ട ആറുപേരും വിവിധ ജയിലുകളിലെ റിമാന്‍ഡ് തടവുകാരാണ്.

.

Top