നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റിലായി.

കളമശേരി എ.ആര്‍ ക്യാംപിലെ സി.പി.ഒ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

ദീലീപിന് സന്ദേശമയക്കാന്‍ സുനി ഉപയോഗിച്ചത് അനീഷിന്റെ ഫോണാണ്.

‘ദിലീപേട്ടാ കുടുങ്ങി’ എന്ന സന്ദേശമാണ് അയച്ചത്. ആലുവ പോലീസ് ക്ലബ്ലില്‍ വച്ചാണ് സന്ദേശമയച്ചത്. സുനിയെ സഹായിച്ചുവെന്ന് തെളിഞ്ഞതിനാലാണ് അറസ്റ്റ്.

പള്‍സര്‍ സുനിയ്ക്ക് വേണ്ടി ദിലീപിനെ വിളിക്കാന്‍ അനീഷ് ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശം ദിലീപിന് അയച്ചു കൊടുക്കാന്‍ ശ്രമിച്ചതും അനീഷാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Top