തൊടുപുഴയില്‍ പൊലീസുകാരന് കോവിഡ് മരണം

കോട്ടയം: തൊടുപുഴയില്‍ പൊലീസുകാരന്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ പി.കെ. രാജുവാണ് മരിച്ചത്. അദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കോവിഡിനു പുറമേ ന്യൂമോണിയ കൂടി ബാധിച്ച രാജു വെന്റിലേറ്ററിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും.

Top