ലുലുമാളില്‍ നഗ്നതാ പ്രദര്‍ശനം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊച്ചി: ലുലു മാളില്‍ പെണ്‍കുട്ടിക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഡിസംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലുലു മാളിലെ രണ്ടാം നിലയില്‍ വെച്ച് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. യുവാവിനെ തിരിച്ചറിയാനുള്ള മറ്റു നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ലുലു മാളില്‍ വെച്ചുതന്നെ യുവനടിക്ക് നേരെ അതിക്രമം നടന്നിരുന്നു. നടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Top