അഭിമന്യു കൊലക്കേസ് : പ്രതികളായ എട്ടുപേര്‍ക്കായി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ടക്കേസില്‍ പ്രതികളായ എട്ടുപേര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പ്രധാനപ്രതി ആരിഫ് ബിന്‍ സലീമടക്കം എട്ടുപേര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.

കൊച്ചി പള്ളുരുത്തി സ്വദേശികളായ മുഹമ്മദ് ഷഹിം , ജിസാല്‍ റസാഖ്, ആലുവ സ്വദേശികളായ ഫായിസ് പി.എം, ആരിഫ് ബിന്‍ സലീം, കച്ചേരിപ്പടി സ്വദേശി ഷിഫാസ്, മരട് സ്വദേശികളായ സഹല്‍, തന്‍സില്‍, സനിദ് എന്നവര്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം കേസില്‍ ഇതുവരെ 18 പ്രതികളെ പോലീസ് പിടികൂടിക്കഴിഞ്ഞു. പിടിയിലായ എല്ലാവരും ക്യാംപസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് എന്നീ സംഘടനകളിലെ പ്രവര്‍ത്തകരാണ്. പ്രതികളില്‍ ആറ് പേര്‍ക്ക് നേരത്തെ കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Top