ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് ഡി.ജി.പി

BAHRA-DGP

തിരുവനന്തപുരം: പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മതത്തിന്റെ പേരില്‍ ഐ.ജി.മനോജ് എബ്രഹാമിനെതിരെയും വിശ്വാസത്തിന്റെ പേരില്‍ ഐ.ജി. എസ്.ശ്രീജിത്തിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥന് നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുവാന്‍ മതമോ വിശ്വാസമോ ഒരിക്കലും തടസമല്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനും സാധിക്കില്ല. നിയമപരമായും കൃത്യമായും ചുമതലകള്‍ നിര്‍വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിര്‍വ്വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണം ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

Top