ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി

പൊന്നാനി: മെട്രോമാന്‍ ഇ ശ്രീധരന് എതിരെ പൊലീസില്‍ പരാതി. സമൂഹത്തില്‍ മതസ്പര്‍ധയും വെറുപ്പും പരത്തുന്ന പ്രസ്താവനകള്‍ നടത്തി എന്ന് ആരോപിച്ചാണ് പരാതി.

ഹിന്ദു പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി വിവാഹം കഴിക്കുന്ന രീതിയിൽ കേരളത്തിൽ ലവ് ജിഹാദുണ്ട്, മാംസഭക്ഷണം കഴിക്കുന്നവരെ വെറുപ്പാണ് തുടങ്ങിയ പരാമർശങ്ങളിലാണ് പരാതി നൽകിയത്.

ശ്രീധരന്റെ പൊലീസ് സ്റ്റേഷൻ പരിധിയായ പൊന്നാനിയിൽ അഭിഭാഷകൻ അനൂപ് വിആർ ആണ് പരാതി നൽകിയത്.

Top