സന്ധി സംഭാഷണമില്ല; ഡല്‍ഹിയില്‍ വീണ്ടും പൊലീസ്-അഭിഭാഷക പോര്‍ മുറുകുന്നു

ന്യൂഡല്‍ഹി: ജുഡീഷ്യറിയും പൊലീസും നേര്‍ക്കുനേര്‍ വരുന്ന അസാധാരണ സംഭവത്തിനാണ് രാജ്യതലസ്ഥാനം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. തീസ് ഹസാരി കോടതിയിലെ സംഘര്‍ഷത്തില്‍ തുടങ്ങിയ പ്രശ്‌നം ഇന്നലെ 11 മണിക്കൂര്‍ നീണ്ട് നിന്ന പൊലീസുകാരുടെ സമരത്തിലേയ്ക്കും വഴിതെളിച്ചു. ഇപ്പോള്‍ വീണ്ടും ഡല്‍ഹിയില്‍ പോര് മുറുകുകയാണ്.

തീസ് ഹസാരി കോടതിയിലെ സംഘര്‍ഷത്തില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡല്‍ഹി കമ്മീഷണര്‍ക്ക് അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയച്ചു. സമരം ചെയ്ത പൊലീസുകാര്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന് വിശദമാക്കണമെന്ന് ആണ് നോട്ടീസിലെ ആവശ്യം.

അതേസമയം പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഐപിഎസ് അസോസിയേഷനും ആവശ്യപ്പെട്ടു.

പൊലീസുകാര്‍ക്കെതിരെ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവില്‍ വ്യക്തത തേടി പൊലീസ് നല്‍കിയ റിവ്യൂ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. ഇന്നലെ പൊലീസ് ആസ്ഥാനത്ത് പതിനൊന്നു മണിക്കൂര്‍ സമരം ചെയ്ത പൊലീസുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു റിവ്യൂ ഹര്‍ജി.

Top